KollamKeralaNattuvarthaLatest NewsNews

പീ​ഡ​ന​ത്തി​നി​ര​യായി പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സംഭവം: യുവാവ് അറസ്റ്റിൽ

പാ​രി​പ്പ​ള്ളി പാ​മ്പു​റം സ​ന്ധ്യ ഭ​വ​ന​ത്തി​ൽ ക​ണ്ണ​ൻ(21) ആ​ണ് അറസ്റ്റിലായത്

കൊല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സംഭവത്തിൽ കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പാ​രി​പ്പ​ള്ളി പാ​മ്പു​റം സ​ന്ധ്യ ഭ​വ​ന​ത്തി​ൽ ക​ണ്ണ​ൻ(21) ആ​ണ് അറസ്റ്റിലായത്. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.

പാ​രി​പ്പ​ള്ളിയിലെ സിനിമാതി​യേ​റ്റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് പ്ര​തി. ഇയാൾ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു​ള​ള മ​നോ​വി​ഷ​മം മൂലം പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഇൻകുബേഷൻ സൗകര്യം ഒരുക്കുന്നു, ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം

ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് അ​സ്വ​ഭാവി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റി​ർ ചെ​യ്ത് ന​ട​ത്തി​യ അ​നേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പെ​ണ്‍​കു​ട്ടി​യെ വ​ർ​ക്ക​ല​യി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത് കണ്ടെത്തിയത്.

തുടർന്ന്, ചാ​ത്ത​ന്നൂ​ർ എ​സി​പി ഗോ​പ​കു​മ​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം ഇ​ൻ​സ്പെ​ക്ട​ർ ശി​വ​കു​മാ​ർ, എ​സ്​ഐ ആ​ശാ വി ​രേ​ഖ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button