റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. സ്‌കൂൾ അവധിയാഘോഷം കഴിഞ്ഞ് റിയാദിൽ നിന്ന് ജിസാനിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ഭർത്താവും ഭാര്യയും അവരുടെ നാല് കുട്ടികളുമാണ് മരിച്ചത്.
അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അമിതവേഗമോ ഡ്രൈവറുടെ പിഴവോ മൂലമാണ് അപകടമുണ്ടായതെന്നാണ് കരുതുന്നതെന്ന് മദീന ട്രാഫിക് ഡിപാർട്ട്മെന്റിലെ ലോസ് ആൻഡ് റെഗുലേഷൻസ് ഡയറക്ടർ കേണൽ ഡോ. സുഹൈർ ബിൻ അബ്ദുൾ റഹ്മാൻ ഷറഫ് വ്യക്തമാക്കി. അതേസമയം, റോഡപകടങ്ങളുടെ എണ്ണത്തിൽ സൗദി ലോകത്ത് ഒന്നാം സ്ഥാനത്താണ്. റോഡപകടങ്ങളിൽ രാജ്യത്ത് പ്രതിദിനം 17 പേർ മരിക്കുന്നതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
Post Your Comments