KeralaLatest NewsNews

സംസ്ഥാനത്ത് ഈ വർഷം പുതിയ താങ്ങുവില അനുസരിച്ച് കൊപ്ര സംഭരണം നടത്താം, അനുമതി നൽകി കേന്ദ്രം

ഒരു ക്വിന്റൽ മിൽ കൊപ്രയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില 10,860 രൂപയാണ്

സംസ്ഥാനത്ത് ഈ വർഷം മുതൽ പുതിയ താങ്ങുവില അനുസരിച്ച് കൊപ്ര സംഭരണം നടത്താനുള്ള അനുമതി നൽകി കേന്ദ്രസർക്കാർ. നാഷണൽ അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴിയാണ് സംഭരണം നടത്താൻ സാധിക്കുക. ആറ് മാസം കൊണ്ട് 50,000 ടൺ മിൽ കൊപ്ര സംഭരിക്കാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. സംഭരണം ആരംഭിക്കുന്ന തീയതി സംസ്ഥാന സർക്കാറിന് തീരുമാനിക്കാവുന്നതാണ്. കഴിഞ്ഞ വർഷം 50,000 ടൺ കൊപ്ര സംഭരിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നെങ്കിലും, 8 മാസം കൊണ്ട് 255 ടൺ കൊപ്ര സംഭരിക്കാൻ മാത്രമാണ് കേരളത്തിന് സാധിച്ചിരുന്നത്.

നിലവിൽ, ഒരു ക്വിന്റൽ മിൽ കൊപ്രയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില 10,860 രൂപയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങൾ ഇല്ലാത്തത് സംസ്ഥാനത്തിന് തിരിച്ചടിയായിരുന്നു. മാർക്കറ്റ് ഫെഡിനു കീഴിലുള്ള 5 സഹകരണ സംഘങ്ങൾ വഴിയാണ് കൊപ്ര സംഭരണം നടത്തിയിട്ടുള്ളത്. അതേസമയം, ഇത്തവണ മിൽ കൊപ്ര സംഭരിക്കാൻ മാത്രമാണ് കേരളം അപേക്ഷ നൽകിയിരിക്കുന്നത്. അതിനാൽ, വിവിധ ഇടങ്ങളിൽ നിന്നും ഉണ്ടക്കൊപ്ര സംഭരിക്കാനും നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. 11,750 രൂപയാണ് ഉണ്ടക്കൊപ്രയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില.

Also Read: കൊച്ചിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം അനുവദിച്ച കോടികള്‍ എന്ത് ചെയ്‌തു: മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button