PathanamthittaLatest NewsKeralaNattuvarthaNews

വ​സ്തു​വി​ന്‍റെ അ​തി​രു തെ​ളി​ച്ച​തു​മായി ബന്ധപ്പെട്ട് തർക്കം, വീ​ട്ട​മ്മ​യ്ക്ക് മ​ര്‍​ദ്ദന​മേ​റ്റു : യുവാവ് അറസ്റ്റിൽ

ളാ​ഹ വെ​ട്ടി​ച്ചു​വ​ട്ടി​ല്‍ ബാ​ല​ന്‍റെ മ​ക​ന്‍ ശ​ര​ത് ലാ​ലി​നെ(32)​യാ​ണ് അറസ്റ്റ് ചെയ്തത്

പ​ത്ത​നം​തി​ട്ട: വ​സ്തു​വി​ന്‍റെ അ​തി​രു തെ​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വും അ​യ​ല്‍​വാ​സി​യു​മാ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് വീ​ട്ട​മ്മ​യ്ക്ക് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ യുവാവ് പൊലീസ് പിടിയില്‍. പെ​രു​നാ​ട് ളാ​ഹ മ​ഞ്ഞ​ത്തോ​ട് കോ​ള​നി​യി​ല്‍ രാ​ജു​വി​ന്‍റെ ഭാ​ര്യ ആ​ശാ രാ​ജു​വി​നെ മ​ര്‍​ദി​ച്ച ളാ​ഹ വെ​ട്ടി​ച്ചു​വ​ട്ടി​ല്‍ ബാ​ല​ന്‍റെ മ​ക​ന്‍ ശ​ര​ത് ലാ​ലി​നെ(32)​യാ​ണ് അറസ്റ്റ് ചെയ്തത്. പെ​രു​നാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ചൈനയും കൈലാസവും തമ്മിലുള്ള ബന്ധത്തിനായി ഉറ്റുനോക്കുന്നു, ചൈനയെ പരമശിവൻ അനുഗ്രഹിക്കട്ടെ എന്ന് നിത്യാനന്ദ

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കേസിനാസ്പദമായ സം​ഭ​വം. കേ​സിലെ ര​ണ്ടാം പ്ര​തി​യാ​ണ് അറസ്റ്റിലായ ശ​ര​ത് ലാ​ല്‍. രാ​ജു വ​ന​ഭൂ​മി​യോ​ടു ചേ​ര്‍​ന്ന അ​തി​ര് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ, അ​യ​ല്‍​വാ​സി അ​ജ​യ​നു​മാ​യി ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ജ​യ​ന്‍ വീ​ടി​നു മു​ന്നി​ല്‍ നി​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ക​യും തു​ട​ര്‍​ന്ന് ശ​ര​ത്തി​നെ ഫോ​ണ്‍ ചെ​യ്ത് വ​രു​ത്തു​ക​യും ചെ​യ്തു. ശ​ര​ത് യു​വ​തി​യെ പി​ടി​ച്ചു​ത​ള്ളി താ​ഴെ​യി​ട്ട ശേ​ഷം ഷൂ ​ഇ​ട്ട കാ​ലു​കൊ​ണ്ട് വ​ല​തു​കാ​ലി​ല്‍ ച​വി​ട്ടി പ​രി​ക്കേ​ല്‍​പി​ച്ചു. റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ വീ​ട്ട​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തിയ ശേഷം പെ​രു​നാ​ട് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ളാ​ഹ​യി​ല്‍​ നി​ന്നാണ് ശ​ര​ത്‌​ലാ​ലി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തത്. ഒ​ന്നാം പ്ര​തി അ​ജ​യ​ന്‍ ഒ​ളി​വി​ലാ​ണ്. പെ​രു​നാ​ട് പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button