തൃശൂർ: പോപ്പുലർഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ രക്ഷിക്കാൻ നരേന്ദ്ര മോദി സർക്കാരിനായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസോ കമ്മ്യൂണിസ്റ്റോ ഇതിനെ സ്വാഗതം ചെയ്തില്ലെന്നും വോട്ട് ബാങ്കിന്റെ നീരാളിപ്പിടുത്തമാണ് ഇതിന്റെ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയിൽ ബിജെപി വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂരിലെ തേക്കിൻകാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
തൊഴിലുറപ്പ് പദ്ധതിയ്ക്ക് മാത്രമായി കേരളത്തിന് മോദി സർക്കാർ നൽകിയത് 8,500 കോടി രൂപയാണ്. തൊഴിലുറപ്പ് പദ്ധതിയ്ക്കായി കൂടുതൽ പണം ലഭിച്ച സംസ്ഥാനവും കേരളമാണ്. 2009 മുതൽ 2014 വരെയുള്ള യുപിഎ കാലഘട്ടത്തിൽ കേന്ദ്രസഹായമായി കേരളത്തിന് ലഭിച്ചത് 45,900 കോടി രൂപയാണ്. എന്നാൽ മോദി സർക്കാർ വെറും 5 വർഷത്തിനുള്ളിൽ 1,15,000 കോടി രൂപയാണ് നൽകിയതെന്ന് അദ്ദേഹം അറിയിച്ചു.
ലോകം കമ്മ്യൂണിസത്തെയും രാജ്യം കോൺഗ്രസിനെയും നിരാകരിച്ചതാണ്. കമ്മ്യൂണിസ്റ്റും കോൺഗ്രസും ത്രിപുരയിൽ ഒരുമിച്ച് നിൽക്കുന്നു. കേരളത്തിൽ ഇവർ പരസ്പരം തല്ലുന്നു, നിലനിൽപ്പിന് വേണ്ടി ത്രിപുരയിൽ ഒരുമിച്ചു. കോൺഗ്രസുകാർ രാജ്യത്തെ പാതാളം വരെ താഴ്ത്തിയെന്നും അമിത് ഷാ വിമർശിച്ചു.
Post Your Comments