PalakkadLatest NewsKeralaNattuvarthaNews

പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആനക്കര സ്വദേശി ജാനകി(68)യാണ് മരിച്ചത്

തൃത്താല: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. ആനക്കര സ്വദേശി ജാനകി(68)യാണ് മരിച്ചത്.

Read Also : ‘എങ്ങോട്ടാ പോകുന്നേ? അവിടെ ഇരിക്കാൻ പറ’: തന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരോട് ദേഷ്യപ്പെട്ട് എം.വി ഗോവിന്ദൻ

പാലക്കാട് തൃത്താലയിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഉടൻ തന്നെ വീട്ടുകാര്‍ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ചാത്തന്നൂർ പോക്സോ കേസ്: മായക്കണ്ണന്റെ ഫോൺ നിറയെ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ: ഇയാളുടെ കെണിയിൽ വീണത് നിരവധി പെൺകുട്ടികൾ?

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭർത്താവ്: തമ്പി. മക്കൾ: തനുജ, അജിത്കുമാർ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശ്രീലത.

shortlink

Related Articles

Post Your Comments

Related Articles


Back to top button