KozhikodeKeralaNattuvarthaLatest NewsNews

എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്താൻ ശ്രമം, പിടിച്ചെടുത്തത് അരക്കോടിയുടെ സ്വർണം : പാലക്കാട്‌ സ്വദേശി പിടിയിൽ

പാലക്കാട്‌ കൊടുന്തിരപുള്ളി സ്വദേശി ജബ്ബാർ അബ്ദുൽ റമീസിൽ നിന്നാണ് സ്വർണം പിടികൂടിയത്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അരക്കോടിയുടെ സ്വർണ്ണം കസ്റ്റംസ്‌ പിടിച്ചെടുത്തു. റിയാദിൽ നിന്നും ബഹ്‌റൈൻ വഴി വന്ന പാലക്കാട്‌ കൊടുന്തിരപുള്ളി സ്വദേശി ജബ്ബാർ അബ്ദുൽ റമീസിൽ നിന്നാണ് സ്വർണം പിടികൂടിയത്.

എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്തുവാൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. 902 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. എമർജൻസി ലൈറ്റ് മറ്റൊരു വ്യക്തി തന്ന് വിട്ടതാണെന്നാണ് ഇയാൾ പറയുന്നത്.

Read Also : നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി വാഹന ഷോറൂമിലേക്ക്​ ഇടിച്ചുകയറി മറിഞ്ഞു : ഒരാൾക്ക് ​ഗുരുതര പരിക്ക്

സംഭവത്തിൽ, കസ്റ്റംസ്‌ അന്വേഷണം ആരംഭിച്ചു. അതേസമയം, ഇന്നലെയും നെടുമ്പാശേരിയില്‍ വൻ സ്വര്‍ണ്ണവേട്ട നടന്നിരുന്നു. ബെൽറ്റിന്റെ രൂപത്തിലും കാപ്സ്യൂൾ രൂപത്തിലുമായി കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button