KeralaLatest NewsNews

കല്യാണ ചടങ്ങിന് പോകാനിറങ്ങി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസർഗോഡ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാസർഗോഡ് പുല്ലൊടിയിലാണ് സംഭവം. പൊയിനാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.

Read Also: ‘വെറും സെക്‌സിന് വേണ്ടിയുള്ള മെറ്റീരിയൽ മാത്രമാണോ ഞങ്ങൾ?’: കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ നികേഷ്

മാലോത്ത് ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചെങ്കിലും കാറിലുണ്ടായിരുന്ന അഞ്ച് പേരും രക്ഷപ്പെട്ടു. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ കാർ നിർത്തി ഇറങ്ങി ഓടിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്. ഫയർഫോഴ്‌സ് എത്തുന്നതിന് മുമ്പ് തന്നെ കാർ പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

Read Also: ബംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ്സിന്റെ വരവോടെ കര്‍ണാടകയില്‍ വികസനം കുതിക്കും, വരുന്നത് വന്‍ തൊഴിലവസരങ്ങള്‍: നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button