
പാലോട് : വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. കരിമൺകോട് സ്വദേശി സോമരാജൻ (രാജൻ, 55) ആണ് മരിച്ചത്.
പെരിങ്ങമ്മല പഞ്ചായത്ത് ജംഗ്ഷൻ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ആണ് സോമരാജൻ. പാപ്പനംകോട് വച്ച് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ സോമരാജനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ജയ. മക്കൾ: ആനന്ദ് രാജ്, ദിനരാജ്.
Post Your Comments