Latest NewsKeralaNews

‘സഖാവ് റിയാസ് വരുന്നുണ്ട്, ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപെത്തണം, ഇല്ലെങ്കിൽ ഫൈൻ’: കുടുംബശ്രീ പ്രവർത്തകർക്ക് ഭീഷണി

തിരുവനന്തപുരം: സർക്കാർ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവർത്തകർക്ക് ഭീഷണി. ആനാട് പഞ്ചായത്തിലെ വാർഡ് മെമ്പർ ഷീജയാണ് കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി സന്ദേശം അയച്ചത്. സി.പി.ഐയുട പ്രാദേശിക നേതാവായ ശ്രീജയുടെ ഭീഷണി സന്ദേശം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കുടുംബശ്രീ യോഗങ്ങൾ മാറ്റിവെച്ച് ചടങ്ങിന് എത്തണമെന്നും ഇല്ലെങ്കിൽ 100 രൂപ ഫൈൻ ഈടാക്കുമെന്നുമാണ് സന്ദേശം.

മന്ത്രിമാർ പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന ചടങ്ങിന് കുടുംബശ്രീയിലെ പ്രവർത്തകർ എത്തിയില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന് കുടുംബശ്രീ വാട്സ്ആപ്പ് ഗ്രൂപ്പിൽ വാർഡ് മെമ്പർ സന്ദേശം അയച്ചതാണ് ചർച്ചയായത്. മാർച്ച് 12 ഞായറാഴ്ചയാണ് പാലം ഉദ്ഘാടനം. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി. ആർ അനിൽ എന്നിവരാണ് ഉദ്ഘാടനത്തിനായി എത്തുക. ഇവരെ സ്വീകരിക്കാൻ വാർഡിലെ എല്ലാ കുടുംബശ്രീ പ്രവർത്തകരും എത്തിയിരിക്കണമെന്നാണ് നിർദ്ദേശം.

‘നമ്മുടെ വാർഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. അതിനാൽ, വരുന്ന ഞായറാഴ്ച ഒരിടത്തും കുടുംബശ്രീ യോഗങ്ങൾ ചേരേണ്ടതില്ല. എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ യോഗങ്ങൾ ശനിയാഴ്ച ചേരണം. മന്ത്രിമാർ വരുമ്പോൾ എല്ലാവരും ഉദ്ഘാടന സ്ഥലത്ത് ഉണ്ടായിരിക്കണം. എല്ലാ കുടുംബശ്രീയിൽ നിന്നും എല്ലാ അംഗങ്ങളും നിർബന്ധമായും ഉദ്‌ഘാടനത്തിന് ഒരു മണിക്കൂർ എത്തിച്ചേരണം. വരാത്തവരിൽ നിന്ന് നൂറ് രൂപ വെച്ച ഫൈൻ ഈടാക്കും’, കുടുംബ ശ്രീ ഗ്രൂപ്പിലേക്ക് അയച്ച വോയിസ് കുറിപ്പിൽ വാർഡ് മെമ്പർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button