Latest NewsKeralaNews

‘ഞങ്ങൾ പെൺകുട്ടികളോട് സംസാരിക്കുമ്പോൾ തനിക്കെന്താ അസുഖം’?: പ്രിൻസിപ്പലിൻ്റെ മൂക്കിന്റെ പാലം തകർത്ത് വിദ്യാർത്ഥികൾ

തിരുവനന്തപുരം: പെൺകുട്ടികളെ ശല്യം ചെയ്തവർക്ക് മുന്നറിയിപ്പ് നൽകിയ പ്രിൻസിപ്പലിനെ മർദ്ദിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ധനുവച്ചപുരം പാർക്ക് ജംഗ്ഷനിലെ പ്രതിഭ ട്യുട്ടോറിയൽ കോളേജിലാണ് സംഭവം. പാരലൽ കോമജിലെത്തുന്ന പെൺകുട്ടികളെ എന്നും ശല്യം ചെയ്യുന്ന പുറത്തു നിന്നുള്ള വിദ്യാർത്ഥികൾ ആണ് കോളേജ് പ്രിൻസിപ്പൽ രാജനെ മർദ്ദിച്ചത്.

മർദ്ദനത്തിൽ പ്രിൻസിപ്പലിൻ്റെ മൂക്കിൻ്റെ പാലം തകർന്നു. തന്നെ മർദ്ദിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ അധ്യാപകൻ പരാതി നൽകിയിരിക്കുകയാണ്. പഠിക്കാനെത്തുന്ന പെൺകുട്ടികളെ വളരെ നാളുകളായി രണ്ടു പത്താം ക്ലാസ് വിദ്യാർത്ഥികൾ ശല്യം ചെയ്ത് വരികയായിരുന്നു. പെൺകുട്ടികളും അധ്യാപകർക്ക് പരാതി നൽകി. പലതവണ താക്കീത് ചെയ്തെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല.

പെൺകുട്ടികളും അധ്യാപകരും രക്ഷിതാക്കളും പരാതി നൽകിയതോടെ, വിഷയം ട്യൂട്ടോറിയൽ കോളേജിലെ പ്രഥമ അധ്യാപകനായ വിക്രമന് മുന്നിലെത്തി. കഴിഞ്ഞദിവസം വിദ്യാർത്ഥിനികളെ ശല്യം ചെയ്യാൻ പത്താം ക്ലാസ് വിദ്യാർത്ഥികൾ എത്തിയപ്പോൾ പ്രിൻസിപ്പൽ അവർക്ക് താക്കീത് നൽകിയിരുന്നു. തുടർന്ന് ഇവർ വിക്രമാനുമായി തർക്കത്തിലേർപ്പെട്ടു. ഞങ്ങൾ പെൺകുട്ടികളോട് സംസാരിക്കുമ്പോൾ തനിക്കെന്താ ഇത്ര അസുഖം എന്ന് ചോദിച്ച വിദ്യാർഥികൾ പ്രിൻസിപ്പലിനെ മർദ്ദിക്കുകയായിരുന്നു. തനിക്കു നേരേ നടന്നത് ക്രൂരമായ ആക്രമണമായിരുന്നു എന്ന് പ്രിൻസിപ്പൽ പൊലീസിനോടു പറഞ്ഞു. പ്രിൻസിപ്പൽ വിക്രമൻ നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button