Latest NewsIndiaNews

‘കുട്ടിയായിരുന്നപ്പോൾ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു’: ദുരനുഭവം വെളിപ്പെടുത്തി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ

ന്യൂഡൽഹി: കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മലിവാൾ. തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും ലൈംഗികാതിക്രമങ്ങളോടും ഗാർഹിക പീഡനങ്ങളോടും പോരാടിയതെങ്ങനെയെന്ന് ഇവർ വിവരിച്ചു. അവാർഡ് ജേതാക്കളായ സ്ത്രീകളുടെ പോരാട്ട കഥകൾ പറയുന്ന വേദിയിൽ വെച്ചാണ്, താൻ തന്റെ പിതാവിൽ നിന്ന് ‘ലൈംഗികമായി ആക്രമിക്കപ്പെട്ട’തിനെക്കുറിച്ച് സ്വാതി തുറന്ന് പറഞ്ഞത്.

‘അച്ഛൻ എന്നെ സ്ഥിരമായി അടിക്കുമായിരുന്നു. അച്ഛൻ വീട്ടിലെത്തിയാൽ ഞാൻ കട്ടിലിനടിയിൽ ഒളിക്കും, എനിക്ക് ഭയങ്കര പേടിയായിരുന്നു. ഇത്തരം പീഡനങ്ങൾ നേരിടുന്ന സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കാം എന്നാണ് അക്കാലത്ത് ഞാൻ രാത്രി മുഴുവൻ ആലോചിച്ചിരുന്നത്. എന്റെ തലമുടിയിൽ പിടിച്ച് ഭിത്തിയിൽ ശക്തമായി ഇടിച്ചു. എന്നാൽ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള നിശ്ചയദാർഢ്യം എന്നിൽ ആളിക്കത്തിച്ചെന്ന് ഞാൻ വിശ്വസിക്കുന്നു’, സ്വാതി പറയുന്നു.

2015ൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിച്ചതോടെ സ്വാതി മലിവാൾ ഡൽഹി വനിതാ കമ്മീഷന്റെ അധ്യക്ഷയായി. പിന്നീട് അവരുടെ കാലാവധി നീട്ടി. ഹരിയാന എഎപി മുൻ മേധാവി നവീൻ ജയ്ഹിന്ദിനെയാണ് സ്വാതി മലിവാൾ വിവാഹം കഴിച്ചത്. 2020ൽ അവർ വിവാഹമോചിതരായി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സ്വാതി മലിവാൾ രം​ഗത്തുവരാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button