Latest NewsIndia

നേതാക്കൾ തോറ്റപ്പോൾ അതിഷിയുടെ ഡാൻസ് ! നാണമില്ലാത്ത പ്രകടനമെന്ന് വിമർശിച്ച് സ്വാതി മലിവാള്‍ എംപി

എഎപി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തംചെയ്യുന്ന അതിഷിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സ്വാതി പ്രതികരിച്ചത്

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അതിഷിയെ വിമർശിച്ച് സ്വാതി മലിവാൾ എംപി. ഡൽഹി തെരഞ്ഞെടുപ്പിൽ തന്‍റെ വിജയത്തിൽ സന്തോഷ പ്രകടനം നടത്തി നൃത്തം ചെയ്തതോടെയാണ് അതിഷിയെ സ്വാതി എക്‌സിലൂടെ വിമർശിച്ചത്. എഎപി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തംചെയ്യുന്ന അതിഷിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സ്വാതി പ്രതികരിച്ചത്.

“എന്തൊരു നാണം കെട്ട പ്രകടനമാണിത്? പാർട്ടി തോറ്റു, എല്ലാ വലിയ നേതാക്കളും തോറ്റു, അതിഷി മർലീന ഇങ്ങനെ ആഘോഷിക്കുകയാണോ ? ” – എന്നാണ് സ്വാതി എക്‌സില്‍ കുറിച്ചത്.

കല്‍ക്കാജി മണ്ഡലത്തില്‍ മത്സരിച്ച അതിഷി 52154 വോട്ടുകള്‍ നേടി ബിജെപിയുടെ രമേഷ് ബിദൂരിയയെയാണ് തോല്‍പ്പിച്ചത്. 3521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഷി ജയിച്ചത്. അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സത്യേന്ദര്‍ ജെയ്ന്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എഎപിയുടെ മുന്‍നിര നേതാക്കള്‍.

ബിജെപിക്ക് 48 സീറ്റുകളും എഎപിക്ക് 22 സീറ്റുകളുമാണ് ലഭിച്ചത്. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബിജെപി ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button