Latest NewsKerala

ലൈഫ് മിഷനുള്ള പൊങ്കാല കല്ലുകള്‍ മോഷ്ടിച്ച് കൊണ്ട് പോയെന്ന പരാതിയുമായി മേയർ: വീഡിയോ വ്യാജമെന്ന് പൊലീസ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു ദിവസങ്ങളായിട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. പൊങ്കാലയ്ക്കായി ഉപയോഗിച്ച ഇഷ്ടികകള്‍ മോഷ്ടിച്ചു കൊണ്ടു പോകുന്നുവെന്നു മേയർ ആര്യ രാജേന്ദ്രൻ പോലീസിൽ പരാതി നൽകി. എന്നാൽ മോഷ്ടിച്ച് കൊണ്ട് പോകുന്നു എന്ന തരത്തില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയത്. പൊങ്കാലയ്ക്കായി ഒരു കോണ്‍ട്രാക്ടര്‍ ഇഷ്ടികകള്‍ നല്‍കിയിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം ഈ ഇഷ്ടികകള്‍ കോണ്‍ട്രാക്ടര്‍ തിരിച്ചു കൊണ്ടു പോയി. ഇതിന്റെ വീഡിയോയാണ് ഇഷ്ടികകള്‍ മോഷ്ടിക്കുന്നുവെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്.

പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി ഉപയോഗിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊങ്കാല കല്ലുകള്‍ സ്വകാര്യ വ്യക്തികള്‍ കടത്തുന്നുവെന്നു പറഞ്ഞ് വീഡിയോ പ്രചരിച്ചത്. തുടര്‍ന്ന് മേയര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button