കൊച്ചി: സിപിഎമ്മി ൻ്റെ ജനകീയ പ്രതിരോധ ജാഥ നയിക്കുന്ന എം വി ഗോവിന്ദൻ മാസ്റ്ററുടെ പടുകൂറ്റൻ ചിത്രങ്ങൾ അണികൾ കേരളത്തിലങ്ങോളമിങ്ങോളം വയ്ക്കുകയാണ്. ജനാധിപത്യ മര്യാദകളില്ലാതെ പലയിടങ്ങളിലും ബോർഡുകൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ ജനങ്ങൾ മുമ്പോട്ടു വന്നിരിക്കുകയാണ് ഇപ്പോൾ.
read also: ‘കൊച്ചി നഗരം കത്തിയെരിയുമ്പോൾ ത്രിപുര നോക്കി ഇരവാദം മുഴക്കുന്ന ചക്രവർത്തി’: അഞ്ജു പാർവതി
മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ മുമ്പിൽ നട മറച്ചുകൊണ്ടാണ് സിപിഎമ്മുകാർ എം വി ഗോവിന്ദൻ്റെ ഫ്ലക്സ് സ്ഥാപിച്ചത്. ദേവൻ്റെ മുഖം മറച്ചതിൽ പ്രകോപിതരായ ഹിന്ദുക്കൾ കടക്ക് പുറത്ത് എന്ന് പറഞ്ഞ് ഫ്ലക്സ് ഉടനടി നീക്കം ചെയ്തു. ഞങ്ങൾക്കു ഗോവിന്ദനെ വേണ്ട ശ്രീകൃഷ്ണസ്വാമിയെ മതിയെന്നാണ് നാട്ടുകാർ പറയുന്നത്
Post Your Comments