Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കണ്ണ് ചൊറിച്ചിൽ, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ: ബ്രഹ്‌മപുരത്ത് ചികിത്സ തേടിയത് 678 പേര്‍ – ഇനിയുമെത്ര നാൾ?

കൊച്ചി: പത്ത് ദിവസമായിട്ടും തുടരുന്ന വിഷപ്പുകയിൽ കൊച്ചിയിലെ ജനങ്ങൾ ദുരിതത്തിലാണ്. ബ്രഹ്മപുരത്തെ 50 അടിയോളം ഉയരത്തിൽ മല പോലെ കിടന്ന ഏക്കറുകണക്കിന് ഭാഗത്ത് തീ പടർന്നതോടെ കിലോമീറ്ററുകളോളം ദൂരത്തേക്കാണ് പ്ലാസ്റ്റിക്കിന്റെ ഗന്ധമുള്ള വിഷപ്പുക പടർന്നിരിക്കുന്നത്. കണ്ണ് ചൊറിച്ചിൽ, ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയുമായി നിരവധി പേരാണ് ചികിത്സ തേടിയത്. പിന്നാലെ, ബ്രഹ്‌മപുരത്ത് ആരോഗ്യ സര്‍വ്വെ നടത്താന്‍ തീരുമാനം. പ്ലാന്റിലെ പുക മൂലം വായു മലിനീകരണം ഉണ്ടായ സ്ഥലങ്ങളിലാണ് സര്‍വ്വേ.

ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍വീടുകള്‍ കയറി വിവരശേഖരണം നടത്താനാണ് തീരുമാനമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ബ്രഹ്‌മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒന്‍പത് മെഡിക്കല്‍ ക്യാമ്പുകളാണ് ഇതിനോടകം സംഘടിപ്പിച്ചത്. വിഷപ്പുക ശ്വസിച്ച് ദുരിതത്തിലായവരിൽ 678 പേർ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കൂടിവരികയാണ്. ‘വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല’ എന്ന് മന്ത്രി പി രാജീവ് അടക്കമുള്ളവർ പറയുന്നത് പ്രശ്നത്തെ നിദസ്സാരവത്ക്കരിക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ചികിത്സ തേടിയവരുടെ കണക്കുകൾ പുറത്തുവരുന്നത്.

ആരോഗ്യ സർവ്വേയിൽ എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാമ്പ് നടത്താനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഐഎംഎ നല്‍കും. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ ഓഫീസുമായി പങ്കുവയ്ക്കണം. ആരോഗ്യ വകുപ്പും ഐഎംഎയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുല്‍ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button