Latest NewsKerala

സുജയ പാർവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 24 ന്യൂസ്‌ ചാനൽ ഓഫീസിലേക്ക് ബിഎംഎസിന്റെ പ്രകടനം

ബിഎംഎസിന്റെ വേദിയിൽ വനിതാ ദിനത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന്റെ പേരിൽ 24 ന്യൂസ് ചാനലിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക സുജയ പാർവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഎംഎസ്. ഇന്നലെ തിരുവനന്തപുരത്തെ 24 ന്യൂസ്‌ ചാനൽ ഓഫീസിലേക്ക് ബിഎംഎസ് തിരുവനന്തപുരം സിറ്റി സോൺ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

സുജയയ്ക്ക് സോഷ്യൽ മീഡിയയിലും വലിയ പിന്തുണയാണ് സംഘപരിവാർ അണികളും ബിജെപി അനുഭാവികളും നൽകിയത്. സംഘ പരിവാർ വിരുദ്ധനായി ഒരാൾക്ക് 24 ന്യൂസിൽ ജോലി ചെയ്യാമെങ്കിൽ അനുകൂലിയായ ഒരാൾക്ക് അഥവാ എതിരല്ലാത്ത ഒരാൾക്ക് ആ അവകാശം നിഷേധിക്കുമ്പോൾ അതിനെ എങ്ങനെ നിഷ്പക്ഷമെന്ന് പറയാനാവും എന്നാണ് ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button