Latest NewsKeralaNews

14 കാരനെ ബലമായി കടത്തി കൊണ്ട് പോയി  പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കന് 16 വർഷം തടവും പിഴയും

മലപ്പുറം: 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി  പീഡിപ്പിച്ച കേസിൽ 53കാരന് 16 വർഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുലാമന്തോൾ വളപുരം, അങ്ങാടിപറമ്പ് ഊത്തക്കാട്ടിൽ മുഹമ്മദ് ശരീഫ് എന്ന ഉസ്മാൻ ശരീഫ് ( 53) നാണ് ശിക്ഷ. കൊളത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി  ജഡ്ജ് അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.

ഐപിസി 366 -പ്രകാരം രണ്ട് വർഷം കഠിന തടവും 10000 രൂപ  പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കഠിന തടവും, ഐപിസി 37 പ്രകാരം പ്രകാരം 7 വർഷം കഠിന തടവും 30000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം കഠിന തടവും, ഐ.പി സി 34 പ്രകാരം ഒരു മാസം സാധാരണ തടവും, പോക്‌സോ വകുപ്പനുസരിച്ച്  ഏഴ് വർഷം കഠിന തടവും 30000 രൂപ  പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം കഠിന തടവും ആണ് ശിക്ഷ.

2019ല്‍ നടന്ന സംഭവത്തില്‍ ഇൻസ്പെക്ടർ മധു ആണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ  സപ്ന പി പരമേശ്വരത് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button