പൂച്ചാക്കൽ: വീട്ടിൽ കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ രണ്ടുപേർ അറസ്റ്റിലായി. പ്രതികളായ പള്ളിപ്പുറം പഞ്ചായത്തിൽ രണ്ടാം വാർഡിൽ വിമൽദേവ് (36), പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡിൽ വെട്ടത്തുവെളിയിൽ ഗ്യാംകുമാർ (26), പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡിൽ രാഹുൽ മന്ദിരത്തിൽ രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. പൂച്ചാക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : രാജ്യമെമ്പാടും ആയിരങ്ങള്‍ ആശുപത്രിയില്‍, വില്ലനായത് എച്ച്3എന്‍2 വൈറസുകളുടെ ഘടനാമാറ്റം
ബുധനാഴ്ച രാത്രി ഒൻപതരയോടു കൂടിയാണ് സംഭവം. തൈക്കാട്ടുശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ കുന്നനാട്ട് അഖിൽ വിജയ്(ഉണ്ണിക്കുട്ടൻ 37) ആണ് ആക്രമണത്തിന് ഇരയായത്. മൂന്നംഗ സംഘം യുവാവിനെ മാരകായുധങ്ങളുമായി വീടിനുള്ളിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വീട്ടിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽവച്ചായിരുന്നു അക്രമണം.
തലയ്ക്കും കൈകൾക്കും വെട്ടേറ്റ അഖിലിനെ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെക്ക് മാറ്റി.വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ അഖിൽ പള്ളിപ്പുറം സ്വദേശിയാണ്. തൈക്കാട്ടുശേരിയിൽ ഭാര്യ സംഗീതയുടെ വീട്ടിലാണ് താമസം.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments