ന്യൂഡൽഹി: മദ്യപാനം ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. ഇടയ്ക്ക് വല്ലപ്പോഴും സന്തോഷത്തിന് വേണ്ടി മദ്യപിക്കുന്നവർ ഉണ്ട്. അത് അത്ര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. ബിയര്‍- വൻ പോലുള്ള ആല്‍ക്കഹോള്‍ ചെറിയ അളവില്‍ മാത്രം അടങ്ങിയിട്ടുള്ള ഡ്രിങ്കുകളും ആരോഗ്യത്തിന് അത്ര ഭീഷണിയല്ല. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് വാര്‍ധക്യത്തിലും പരസ്പരം സൗഹൃദം കാത്തുസൂക്ഷിക്കുന്ന വൃദ്ധ ദമ്പതികള്‍ ഒരുമിച്ചിരുന്ന് ബിയര്‍ കഴിക്കുന്ന വീഡിയോ ആണ്.
മുംബൈയിലെ ഒരു റെസ്റ്റോറന്റില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. വീഡിയോയില്‍ കാണുന്ന ദമ്പതികള്‍ പക്ഷേ ആരാണെന്നത് വ്യക്തമല്ല. അതേസമയം ഇവരുടെ അനുവാദത്തോടെയാണ് ഇവരുടെ സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തിയതെന്ന് വീഡിയോ പങ്കുവച്ച പേജ് വ്യക്തമാക്കുന്നു. അമ്പത്തിയഞ്ചിനോ അറുപതിനോ മുകളില്‍ പ്രായം വരുന്നവരാണ് കാഴ്ചയില്‍ ഇരുവരും. സാരി ധരിച്ച്, മുടി പിന്നിയിട്ട സ്ത്രീ. ഇവര്‍ക്ക് അഭിമുഖമായി ഇരിക്കുകയാണ് ഭര്‍ത്താവ്. ഇരുവരും ഓരോ ഗ്ലാസ് ബിയര്‍ വീതം കയ്യിലെടുത്ത് ‘ചിയേഴ്സ്’ അടിക്കുകയാണ്. ഈ സമയത്ത് ഇരുവരുടെയും മുഖത്ത് ചെറിയ ചിരി വിടരുന്നുണ്ട്.
ഇവരെ കണ്ടാലേ അറിയാം, ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമെന്താണെന്നും അതിന്റെ ഉറപ്പെന്താണെന്നുമെന്നും വീഡിയോ കണ്ടവര്‍ കമന്റ് ബോക്സിലെഴുതിയിരിക്കുന്നു. പരസ്പരം സൗഹൃദം കാത്തുസൂക്ഷിക്കാത്ത ഭാര്യാ-ഭര്ത്താക്കന്മാര്ക്ക് ഇങ്ങനെ ‘കമ്പനി’യടിക്കാൻ സാധിക്കില്ലെന്നും ഇതെല്ലാം ഒരു ഭാഗ്യമാണെന്നും ധാരാളം പേര് കമന്റ് ചെയ്തിരിക്കുന്നു.
വൈറൽ വീഡിയോ:
View this post on Instagram
Post Your Comments