KeralaLatest NewsNews

കട്ടപ്പുറത്തായ വാഹനങ്ങൾ പൊളിക്കും; വാഹനംപൊളിക്കൽകേന്ദ്രം നിർമ്മിക്കാൻ കെഎസ്ആർടിസിക്ക് കേന്ദ്രസർക്കാർ അനുമതിനൽകി

തിരുവനന്തപുരം: കട്ടപ്പുറത്തായ വാഹനങ്ങൾ പൊളിക്കുന്നതിനായി, വാഹനംപൊളിക്കൽ കേന്ദ്രം നിർമ്മിക്കാൻ കെഎസ്ആർടിസിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സ്വകാര്യ പങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കൽകേന്ദ്രം സജ്ജമാക്കാവുന്നതാണ്. കെഎസ്ആർടിസി എംഡിക്ക് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ അനുമതി കൊണ്ട് ഉത്തരവിറക്കി. കേന്ദ്രസർക്കാർ നിർദേശപ്രകാരം ഏപ്രിൽ ഒന്നുമുതൽ കട്ടപ്പുറത്തുള്ള വാഹനങ്ങൽ പൊളിച്ച് തുടങ്ങണം.
ഉത്തരവ് പ്രകാരം 15 വർഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കണം. യന്ത്രവത്കൃത സംവിധാനമുപയോഗിച്ചായിരിക്കും വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുക. ഇതിൽl പരാജയപ്പെടുന്ന വാഹനങ്ങൾ ആണ് പൊളിക്കേണ്ടത്. 15 വർഷം പഴക്കമുള്ള എല്ലാ സർക്കാർ വാഹനങ്ങളും പൊളിക്കേണ്ടി വരും.

നിലവിൽ സംസ്ഥാനത്തുള്ള 22 ലക്ഷത്തോളം പഴയവാഹനങ്ങൾ പൊളിക്കേണ്ടിവരുമെന്നാണ് കണക്ക്. ഇതിൽ 2506 സർക്കാർ വാഹനങ്ങളുണ്ട്. പൊളിക്കുന്ന വാഹന ഭാഗങ്ങൾ ഉരുക്ക് കമ്പനികൾ പുനരുപയോഗത്തിന് ഏറ്റെടുക്കും.l

shortlink

Related Articles

Post Your Comments

Related Articles


Back to top button