ഡൽഹി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയ തെളിവ് നശിപ്പിച്ചെന്ന് ഇ.ഡി. ഒരു വര്‍ഷത്തിനിടയില്‍ 14 ഫോണുകള്‍ മാറ്റി. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണുകള്‍ മാറ്റിയത്. മറ്റ് പ്രതികള്‍ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യേണ്ടതിനാല്‍ കസ്റ്റഡി ആവശ്യമെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി. അതേസമയം, പണമിടപാടില്‍ തന്നെ കണ്ണി ചേര്‍ക്കാന്‍ ഒരു തെളിവും ഇല്ലെന്ന് മനീഷ് സിസോദിയ വാദിച്ചു.
ഡൽഹി റോസ് അവന്യൂ കോടതിയെ വെള്ളിയാഴ്ച സമീപിച്ച എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെൻറ് കേസിൽ സിസോദിയയുടെ പ്രൊഡക്ഷൻ വാറണ്ട് തേടിയിരുന്നു. മനീഷ് സിസോദിയയെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിൽ വേണമെന്ന ഇഡിയുടെ ഹർജി പരിഗണിക്കാമെന്ന് മറുപടിയായി കോടതി അറിയിച്ചിരിക്കുകയാണ്.
സിസോദിയയ്‌ക്കെതിരെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച ഡൽഹി കോടതി മുൻ ഉപമുഖ്യമന്ത്രിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് വ്യാഴാഴ്‌ചയാണ് ഇഡി സിസോദിയയെ അറസ്‌റ്റ് ചെയ്തത്.
സിബിഐ കോടതി മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതിൽ പിന്നെ സിസോദിയ ഇപ്പോൾ തിഹാർ ജയിലിലാണ് ഉള്ളത്. 2021-22ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് സിസോദിയക്കെതിരെ കേസെടുത്തിരുന്നത്. ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്‌റ്റ് ചെയ്തത്.
Post Your Comments