KeralaLatest NewsNews

ബ്രഹ്മപുരം കേന്ദ്രപരിധിയില്‍ അല്ലാത്തത് കൊണ്ട് സാംസ്‌കാരിക നായകരുടെ പ്രതികരണമില്ല: സന്ദീപ് വാചസ്പതി

ലക്ഷദ്വീപിലെ തെങ്ങില്‍ അടിക്കുന്ന കുമ്മായത്തിന്റെ നിറവും പാകിസ്ഥാന്‍ മുസ്ലിങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാത്തതിനെ പറ്റിയുമൊക്കെ വലിയ വായില്‍ നിലവിളിച്ച സാംസ്‌കാരിക നായകരൊക്കെ ബ്രഹ്മപുരത്തെ സംഭവത്തില്‍ വാ തുറക്കാത്തത് കാരണഭൂതത്തെ പേടിച്ച്

കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തം കഴിഞ്ഞ് ഒന്‍പതാം നാളിലും പുക മാറ്റമില്ലാതെ ഉയരുകയാണ്. ചൂടും അമിതമായ വിഷപുകയും കാരണം നിരവധിപേരാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമാക്കാര്‍ അടക്കമുള്ള സാംസ്‌കാരിക നായകന്മാരെ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.

Read Also: 10 വ​യ​സ്സുള്ള പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും

ലക്ഷദ്വീപിലെ തെങ്ങില്‍ അടിക്കുന്ന കുമ്മായത്തിന്റെ നിറത്തെ പറ്റിയും പാകിസ്ഥാന്‍ മുസ്ലിങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാത്തതിനെ പറ്റിയുമൊക്കെ വലിയ വായില്‍ നിലവിളിച്ച ഒരുത്തനെയും ബ്രഹ്മപുരത്ത് കാണാന്‍ കഴിയുന്നില്ല. ഇവര്‍ക്കൊന്നും പൊതു സമൂഹത്തോട് യാതൊരു വിധ കടപ്പാടോ ബാധ്യതയോ ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘സിനിമാക്കാര്‍ അടക്കമുള്ള സാംസ്‌കാരിക നായകന്മാരെ പൊക്കി കൊണ്ട് നടക്കുന്ന മലയാളികള്‍ ഓര്‍ക്കുക. ഏറ്റവും കൂടുതല്‍ സിനിമാക്കാര്‍ ഉള്ള നഗരമാണ് കൊച്ചി. അതു പോലെ തന്നെ മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകരും. ലക്ഷദ്വീപിലെ തെങ്ങില്‍ അടിക്കുന്ന കുമ്മായത്തിന്റെ നിറത്തെ പറ്റിയും പാകിസ്ഥാന്‍ മുസ്ലിങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാത്തതിനെ പറ്റിയുമൊക്കെ വലിയ വായില്‍ നിലവിളിച്ച ഒരുത്തനെയും ബ്രഹ്മപുരത്ത് കാണാത്തത് എന്താണ്? ലളിതമാണ് കാരണം. ഇപ്പൊ വായ തുറന്നാല്‍ കാരണഭൂതത്തെ കുറ്റം പറയേണ്ടി വരും. അങ്ങനെ വന്നാല്‍ ഇപ്പൊ കിട്ടി കൊണ്ടിരിക്കുന്ന പലതും കിട്ടാതാവും’.

‘ഇവര്‍ക്കൊന്നും പൊതു സമൂഹത്തോട് യാതൊരു വിധ കടപ്പാടോ ബാധ്യതയോ ഇല്ല എന്ന് മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റ് ആയാല്‍ എങ്ങനെ സാമൂഹ്യ വിരുദ്ധന്‍ ആകും എന്നതിന്റെ ഉദാഹരണമാണ് ഇവരുടെ മനോഭാവം. വിധേയത്വം പാര്‍ട്ടിയോട് മാത്രം. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം അനങ്ങുന്ന നാവും നട്ടെല്ലുമുള്ള കമ്മ്യൂണിസ്റ്റ് അടിമകളായ കുറേ റാന്‍ മൂളികള്‍. എല്ലിന്‍ കഷണം വായില്‍ ഉള്ള നായകള്‍ക്ക് കുരയ്ക്കാന്‍ സാധ്യമല്ല. അത് സാധാരണമാണ്. പക്ഷേ ചിലപ്പോള്‍ അവ മുരളുകയെങ്കിലും ചെയ്യാറുണ്ട്. ഇവിടെ അത് പോലുമില്ല എന്നതാണ് ഖേ

shortlink

Related Articles

Post Your Comments

Related Articles


Back to top button