സംവിധായകൻ രാമസിംഹൻ അബൂബക്കർ ജനകീയ കൂട്ടായ്മയിലാണ് 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രം പൂർത്തിയാക്കിയത്. അതിനായി നിരവധി ബിജെപി പ്രവർത്തകർ ഒത്തുചേർന്നിരുന്നു. എന്നാൽ ചിത്രം റിലീസായതിനു പിന്നാലെ ബിജെപിയിൽ നിന്നും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാമസിംഹൻ രാജി വച്ചു. അതിനു പിന്നാലെ 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രത്തിന് ലഭിച്ച പൈസയുടെ കണക്കുകൾ കാണിക്കണമെന്ന് പലരും വിമർശിച്ചിരുന്നു. അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.
1921 പുഴമുതൽ പുഴ വരെയുടെ കണക്ക് സംബന്ധിച്ചു ബിജെപി നേതാക്കൾ പ്രകടിപ്പിച്ച സംശയം സംബന്ധിച്ചു പരിശോധിക്കാൻ ശ്രീ. സുരേന്ദ്രൻ നിശ്ചയിക്കുന്ന ഏതൊരു വ്യക്തിയെയും അദ്ദേഹത്തിന്റെ അനുവാദ പത്രത്തോടെ ക്ഷണിക്കയാണെന്നും മുഴുവൻ ബാങ്ക് ഡീറ്റെയിൽസ്, തീയറ്ററിൽ വന്ന പണം എന്നിവ സംബന്തിച്ച gst രേഖകൾ അടക്കം പരിശോധിക്കാൻ നൽകാൻ തയ്യാറാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ രാമസിംഹൻ പറഞ്ഞു.
കുറിപ്പ് പൂർണ്ണ രൂപം
കേരള ബിജെപി പ്രസിഡന്റ് ശ്രീ. സുരേന്ദ്രൻ മുൻപാകെ വയ്ക്കുന്ന അപേക്ഷ.
1921 പുഴമുതൽ പുഴ വരെയുടെ കണക്ക് സംബന്ധിച്ചു ബിജെപി നേതാക്കൾ പ്രകടിപ്പിച്ച സംശയം സംബന്ധിച്ചു പരിശോധിക്കാൻ ശ്രീ. സുരേന്ദ്രൻ നിശ്ചയിക്കുന്ന ഏതൊരു വ്യക്തിയെയും അദ്ദേഹത്തിന്റെ അനുവാദ പത്രത്തോടെ ക്ഷണിക്കയാണ്. മുഴുവൻ ബാങ്ക് ഡീറ്റെയിൽസ്, തീയറ്ററിൽ വന്ന പണം എന്നിവ സംബന്തിച്ച gst രേഖകൾ അടക്കം പരിശോധിക്കാൻ നൽകാൻ തയ്യാറാണ്, അതിനോടൊപ്പം എന്റെ വീട് സംബന്ധിച്ച ലോൺ എത്രയെന്നും ആരാണ് ലോൺ അടയ്ക്കുന്നതെന്ന രേഖകളും നൽകാൻ തയ്യാറാണ്.
വരുന്ന തീയ്യതി ആര് വരുന്നു എന്ന് പരസ്യമായി അറിയിക്കണം.
അതല്ല എങ്കിൽ ബിജെപി യാണ് കേന്ദ്രം ഭരിക്കുന്നത്, ഭരണകൂട സംവിധാനമെങ്കിൽ അങ്ങിനെ.
അതിനുള്ള പരാതി അവർക്ക് നൽകുക
നിങ്ങൾ തന്നെ ആ കണക്ക് നിങ്ങളുടെ സംശയമുള്ള നേതാക്കൾക്ക് നൽകണം എന്നും അറിയിക്കുന്നു.
ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഇനി വയ്യ.
സസ്നേഹം
രാമസിംഹൻ
നിങ്ങളുടെ ഭാഷയിൽ കോയ.
മടിയിൽ കനമല്ല കുറേ ബാധ്യതകളാണ്
എന്ന് നിങ്ങൾ തന്നെ പുറത്തറിയിക്കൂ
ഈ പോസ്റ്റിന്റെ കാരണം
https://www.facebook.com/groups/communicationcellkerala/permalink/6909192949111646?mibextid=Nif5oz
Post Your Comments