Latest NewsKeralaNews

പനിയുണ്ടായാൽ ആരംഭത്തിൽ തന്നെ ചികിത്സ തേടണം. സംസ്ഥാനത്ത് 46 H1N1 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ഫീൽഡുതല പ്രവർത്തനങ്ങളുടെ റിപ്പോർട്ടിംഗ് കൃത്യമായി നടത്താനും മന്ത്രി നിർദേശം നൽകി. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ഇൻഫ്‌ളുവൻസ് പരിശോധനയ്ക്ക് അയയ്ക്കണമെന്നും മന്ത്രി ഡോക്ടർമാരോട് നിർദ്ദേശിച്ചു.

Read Also: വായ്‍നാറ്റമുണ്ടാകുന്നതിന് പിന്നില്‍ സാധാരണ കാണുന്ന കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും

ഇൻഫ്‌ളുവൻസ രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. പനിയുണ്ടായാൽ ആരംഭത്തിൽ തന്നെ ചികിത്സ തേടണം. ആരോഗ്യ ജാഗ്രത കലണ്ടർ കൃത്യമായി പാലിക്കണം. ആരോഗ്യ ജാഗ്രത നിർദേശം സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കും. ശേഖരിച്ചു വയ്ക്കുന്ന വെള്ളം കൊതുകിന്റെ സ്രോതസ് ആകുന്നില്ല എന്നുറപ്പാക്കണം. ആശുപത്രികൾ മരുന്ന് ലഭ്യത ഉറപ്പ് വരുത്തണം. അവബോധം ശക്തപ്പെടുത്തണം. മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ പൂർണമായും നടപ്പിലാക്കണം. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ മുൻകൂട്ടി നിപ പ്രതിരോധ ജാഗ്രത നിർദേശം നൽകണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 46 H1N1 കേസുകൾ സ്ഥിരീകരിച്ചു. H3N2 കേസുകൾ ഉണ്ടെങ്കിലും വളരെ കുറവാണ്. സംസ്ഥാനത്ത് പകർച്ചപനിയുമായി ബന്ധപ്പെട്ട കേസുകൾ നേരിയ തോതിൽ വർധിച്ചതായും വീണാ ജോർജ് വിശദീകരിച്ചു. വയറിളക്ക രോഗവും ചിക്കൻ പോക്സും നേരിയ തോതിൽ വർധിക്കുന്നുണ്ട്. ഇതിനെതിരെ കൃത്യമായ ജാഗ്രത വേണം. വയറിളക്കം ഉണ്ടായാൽ ഉടനെ ആശുപത്രിയിൽ പോകണം. മലപ്പുറം ജില്ലയിൽ ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട്ട് ചെയതിട്ടുണ്ട്. വേനൽക്കാലത്ത് മലിനമായ വെള്ളം ഉപയോഗിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും വീണാ ജോർജ് അഭ്യർത്ഥിച്ചു.

Read Also: തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ചു: രണ്ടു പേർക്ക് വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button