മസ്‌കത്ത്: നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി മസ്‌കത്ത് നഗരസഭ. പൊതുസ്ഥലങ്ങളോടു ചേർന്നുള്ള താമസ സ്ഥലങ്ങളിൽ വസ്ത്രങ്ങൾ തുറന്നിട്ട ബാൽക്കണിയിൽ ഉണക്കാനിടുന്നത് നിയമ വിരുദ്ധമാണെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.
നിയമലംഘകർക്ക് 50 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരക്കാർക്ക് 24 മണിക്കൂർ മുതൽ ആറു മാസം വരെ തടവും ശിക്ഷയായി ലഭിക്കും.
അനാവശ്യ വസ്തുക്കൾ ബാൽക്കണിയിൽ കൂട്ടിയിടുന്നതും നിയമലംഘനമായി കണക്കാക്കും. മറയുള്ള ബാൽക്കണി വസ്ത്രങ്ങൾ ഉണക്കാൻ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നും മസ്‌കത്ത് നഗരസഭ വ്യക്തമാക്കി.
Post Your Comments