Latest NewsKeralaNews

സ്‌ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ: കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ

കോട്ടയം: സ്‌ഫോടകവസ്തുക്കൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്ത് പാലായിലാണ് സംഭവം. കാർമ്മൽ ജംഗ്ഷന് സമീപത്താണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

Read Also: 90ൽ അധികം പേർക്ക് എച്ച് 3 എൻ 2 വൈറസ് ബാധിച്ചതായി റിപ്പോർട്ട്: കർണാടകയിൽ മരിച്ച രോഗിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മൂന്ന് കോയിൽ വെടിമരുന്ന് തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പും മോണാസ്ട്രി റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാറ ക്വാറിയിൽ ഉപയോഗിക്കുന്ന രീതിയിലുള്ളതാണ് സ്‌ഫോടക വസ്തുക്കൾ. വഴി വൃത്തിയാക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്‌ഫോടക വസ്തുക്കൾ ആദ്യം കണ്ടത്. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടക വസതുക്കൾ എങ്ങനെയാണ് റോഡിലെത്തിയതെന്ന് കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: അശ്ലീലം പറഞ്ഞതിന് മുളകുപൊടി വിതറി, പ്രകോപിതരായി സ്ത്രീയെ കെട്ടിയിട്ട് മർദ്ദിച്ചു : മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button