![buffalo attack](/wp-content/uploads/2019/03/buffalo-attack.jpg)
മൊഗ്രാല്‍: വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. കർണാടക ചിത്രദുർഗ സ്വദേശി സാദിഖ്(22) ആണ് മരിച്ചത്.
കാസർഗോഡ് മൊഗ്രാൽ പുത്തൂരിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സാദിഖും പിതാവും പോത്ത് കച്ചവടം ചെയ്യുന്നവരാണ്. സാദിഖിനെ ആക്രമിച്ച ശേഷം രണ്ട് കിലോമീറ്ററോളം ദൂരം പോത്ത് വിരണ്ടോടി. സമീപത്തെ കടകളിലെല്ലാം പോത്തിന്‍റെ ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരിയെയും പോത്ത് ഇടിച്ചുവീഴ്ത്തുകയുണ്ടായി.
തുടർന്ന്, കാസര്‍ഗോഡ് നിന്ന് പൊലീസും അഗ്നിശമന സേനയും എത്തിയാണ് പോത്തിനെ നിയന്ത്രണത്തിലാക്കിയത്. വൈകീട്ട് ഏഴുമണിയോടെയാണ് പോത്തിനെ പിടിച്ചുകെട്ടാനായത്. ഗുരുതരമായി പരിക്കേറ്റ സാദിഖിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments