കൊച്ചി: ഒൻപത് ദിവസമായി കൊച്ചിയിലെ ജനങ്ങൾ വിഷപ്പുക ശ്വസിക്കുന്നു. കൊച്ചിയിലും പരിസര പ്രദേശത്തും അതിരൂക്ഷ പുകയാണ്. മാലിന്യമല ഇളക്കാനായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം ഹെലികോപ്റ്ററിലൂടെയും ഒഴിക്കുന്നുണ്ട്. ദിവസം ഒൻപതായിട്ടും തീയണയ്ക്കാനും പുക ഇല്ലാതാക്കും ഭരണകൂടത്തിന് സാധിച്ചിട്ടില്ല എന്നത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
അധികാരികളുടെ മൗനവും മുഖ്യമന്ത്രിയുടെ നിസ്സംഗ ഭാവവും ചോദ്യം ചെയ്യപ്പെടുകയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും സി.പി.എമ്മിനെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. സിപിഎം 2021ലെ പ്രകടന പത്രികയിൽ പറഞ്ഞതും ഇപ്പോൾ ചെയ്യുന്നതുമായ കാര്യങ്ങൾ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ശ്രീജിത്തിന്റെ പരിഹാസം. കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ പ്രദേശമാക്കുമെന്നും, ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്ക്കരണവും പ്രാദേശിക സ്വീവേജ് സംസ്ക്കരണവും നടപ്പാക്കുമെന്നും തള്ളി മറിച്ച സി.പി.എം അധികാരത്തിൽ വന്നപ്പോൾ ഇതൊന്നും ഓർമ പോലും ഇല്ലാതായിരിക്കുകയാണ്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
സിപിഎം 2021ലെ പ്രകടന പത്രികയിൽ പറഞ്ഞത്: “കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ പ്രദേശമാക്കും. ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്ക്കരണവും പ്രാദേശിക സ്വീവേജ് സംസ്ക്കരണവും നടപ്പാക്കും. അനിവാര്യമായ ഇടങ്ങളില്‍ വന്‍കിട മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റുകളും സ്ഥാപിക്കും.” നടപ്പായത് ചിത്രത്തിൽ! കേരളാ മോഡൽ!
Post Your Comments