IdukkiNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​റും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ച് അപകടം : നാ​ലു പേ​ർ​ക്ക് പ​രി​ക്ക്

ഇ​രു​പ​തേ​ക്ക​ർ സ്വ​ദേ​ശി ചെമ്പേ​രി​യി​ൽ മ​നു മാ​ത്യു (35), സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കു​ഞ്ചി​ത്ത​ണ്ണി മു​ഞ്ഞ​നാ​ട്ട് അ​ഹ​മ്മ​ദ് അ​സ​റു​ദീ​ൻ (17), ഇ​രു​പ​തേ​ക്ക​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സി​ന്‍റെ മ​ക​ൻ ആ​ൽ​ബി​ൻ (19), കു​ഞ്ചി​ത്ത​ണ്ണി മ​ല​യി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ എ​ബി​ൻ (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

രാ​ജാ​ക്കാ​ട്: സ്കൂ​ട്ട​റും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഇ​രു​പ​തേ​ക്ക​ർ സ്വ​ദേ​ശി ചെമ്പേ​രി​യി​ൽ മ​നു മാ​ത്യു (35), സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കു​ഞ്ചി​ത്ത​ണ്ണി മു​ഞ്ഞ​നാ​ട്ട് അ​ഹ​മ്മ​ദ് അ​സ​റു​ദീ​ൻ (17), ഇ​രു​പ​തേ​ക്ക​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സി​ന്‍റെ മ​ക​ൻ ആ​ൽ​ബി​ൻ (19), കു​ഞ്ചി​ത്ത​ണ്ണി മ​ല​യി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ എ​ബി​ൻ (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ എ​ബി​ൻ, അ​സ​റു​ദീ​ൻ എ​ന്നി​വ​ർ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.

Read Also : 24 ലെ ഹാഷ്മിയും വേണു ബാലകൃഷ്ണനും ഇല്ലാത്ത അയിത്തം സുജയ പാർവതിക്കുണ്ടെങ്കിൽ അത് നിഷ്പക്ഷ നിലപാടിലെ കാപട്യം: ആർവി ബാബു

ഇ​രു​പ​തേ​ക്ക​ർ-​കു​ഞ്ചി​ത്ത​ണ്ണി റോ​ഡി​ൽ കാ​ന്താ​രി​പ​ടി​ക്കു സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യ്ക്കാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​രു​പ​തേ​ക്ക​റി​ൽ​നി​ന്ന് കു​ഞ്ചി​ത്ത​ണ്ണി​ക്കു പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും കു​ഞ്ചി​ത്ത​ണ്ണി​യി​ൽ​ നി​ന്ന് ഇ​രു​പ​തേ​ക്ക​റി​നു വ​രി​ക​യാ​യി​രു​ന്ന ബു​ള്ള​റ്റ് ബൈ​ക്കും ത​മ്മി​ലാ​ണ് കു​ട്ടി​യി​ടി​ച്ച​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ആണ് നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചത്.

അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ശേ​ഷം മ​നു, ആ​ൽ​ബി​ൻ, എ​ബി​ൻ എ​ന്നി​വ​രെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സ്ഥ​ല​ത്തെ​ത്തിയ രാ​ജാ​ക്കാ​ട് പൊലീ​സ് മേ​ൽ​ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button