പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. 26- ന് തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിയും, 27- ന് ഉള്ള മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്. 26- ന് തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിൽ തൃശൂർ സർവീസ് അവസാനിപ്പിക്കുന്നതാണ്. മടക്ക സർവീസും തൃശ്ശൂരിൽ നിന്ന് ആരംഭിക്കും.
26- ന് എറണാകുളത്ത് നിന്നുള്ള ഷൊർണൂർ മെമു, ഗുരുവായൂർ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, 26- ന് കണ്ണൂർ- എറണാകുളം എക്സ്പ്രസ്സ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്. 9, 13, 17, 19 തീയതികളിൽ കൊല്ലം- എറണാകുളം മെമു കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 9, 13, 14, 17, 18, 19 ദിവസങ്ങളിൽ ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ് 30 മിനിറ്റ് വൈകുന്നതാണ്. ഹരിപ്പാട്, ചേപ്പാട്, പുതുക്കാട് എന്നീ സ്റ്റേഷനുകളിലും, തൃപ്പൂണിത്തുറ, മുളന്തുരുത്തി, ഓച്ചിറ, കരുനാഗപ്പള്ളി സെക്ഷനുകളിലും ട്രാക്കിന്റെ പണി നടക്കുന്നുണ്ട്.
Also Read: വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചു : അറുപത്തിമൂന്നുകാരൻ അറസ്റ്റിൽ
Post Your Comments