കുളത്തൂപ്പുഴ: പെട്രോൾ പമ്പ് ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലഞ്ചേരി പെട്രോള്‍ പമ്പിലെ ജീവനക്കാരൻ കുളത്തൂപ്പുഴ വടക്കേചെറുകര രാജീ ഭവനില്‍ രാജീവി(32)നെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
Read Also : ട്വിറ്റർ ഉപഭോക്താക്കൾക്ക് ദൈർഘമേറിയ ലേഖനങ്ങൾ എഴുതാനാകും, പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്ക്
കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ വീട്ടിലെ ഹാളില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഉടന്‍ തന്നെ ഇയാളെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
കുളത്തൂപ്പുഴ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments