Latest NewsIndiaNews

കെട്ടിപ്പിടിച്ചിരുന്ന് ബൈക്കിൽ യുവതിയുടെ റൊമാന്‍സ്: ദൃശ്യങ്ങൾ വൈറൽ

ബൈക്കിന് മുന്നില്‍ ടാങ്കിന് മുകളില്‍ റൈഡറായ യുവാവിന് മുഖാമുഖമിരുന്നാണ് യുവതിയുടെ യാത്ര

ജയ്പൂര്‍ : സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ദമ്പതിമാരുടെ ബൈക്കിൽ ഇരുന്നുള്ള റൊമാൻസാണ്. ജയ്പൂരില്‍ ആണ് സംഭവം നടന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലിരുന്നുള്ള കപ്പിള്‍സിന്റെ റൊമാന്‍സ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

read also: ‘വാക്കുകൾ കൊണ്ട് ഒരാളെ ദുരുപയോഗം ചെയ്യുന്നത് പീഡനമായി തന്നെയാണ് ഞാൻ കരുതുന്നത്’: സായി പല്ലവി

ബൈക്കിന് മുന്നില്‍ ടാങ്കിന് മുകളില്‍ റൈഡറായ യുവാവിന് മുഖാമുഖമിരുന്നാണ് യുവതിയുടെ യാത്ര. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുള്ള ഇവരുടെ റൊമാന്‍സ് പിന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ യാത്രക്കാരാണ് പകര്‍ത്തിയത്. ബി 2 ബൈപ്പാസിൽ ഹോളിയുടെ തലേദിവസമാണ് സംഭവം. ബൈക്കിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിച്ച്‌ ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button