കൊച്ചി: 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ സംവിധാനം ചെയ്ത രാമസിംഹനെ പിന്തുണച്ച് സ്വാമി ചിതാനന്ദ പുരി. 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ രാമസിംഹന്‍ ഒരുപാട് യാതനകള്‍ സഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ചിക്കന്‍ കറി ഉണ്ടാക്കിയില്ല; കലിയിളകി ഭാര്യയുടെ തല അടിച്ചുപൊട്ടിച്ച് ഭര്‍ത്താവ്
‘സിനിമയ്ക്ക് അഞ്ചു രൂപ മുതല്‍ വലിയ തുക വരെ ജനങ്ങളില്‍ നിന്നും ലഭിച്ചു. അക്കൗണ്ടില്‍ വരുന്ന പണം കൃത്യമായി രേഖപ്പെടുത്താന്‍ രാമസിംഹന്‍ ആശ്രമത്തില്‍ എത്തുമായിരുന്നു. താന്‍ ഒരാളെയും വഞ്ചിക്കുന്നില്ലെന്നും എത്രകാലം ജീവിക്കുമെന്ന് അറിയില്ല, ഒരാളെങ്കിലും സത്യം അറിയണമെന്ന് രാമസിംഹന്‍ പറഞ്ഞു, സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കി. എല്ലാവരും കുടുംബ സമേതം ചിത്രം കാണണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘ഒരു സമൂഹം പണം കൊടുത്ത് നിര്‍മ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ ചിത്രമായിരിക്കും പുഴ മുതല്‍ പുഴ വരെ. അഞ്ച് രൂപ മുതല്‍ വലിയ തുക വരെ സമൂഹം സിനിമയ്ക്കായി നല്‍കി. ഇതെല്ലാം എനിക്ക് അറിയാം. എത്ര രൂപ ലഭിച്ചു എന്നുള്ള കണക്ക് ബോദ്ധ്യപ്പെടുത്താന്‍ ഒരു യുഎസ്ബിയുമായി രാമസിംഹന്‍ ആശ്രമത്തിലെത്തും. എന്നാണ് എന്നെ കൊല്ലുന്നത് എന്നറിയില്ല. ഞാന്‍ എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല. ഞാന്‍ ഒരാളെയും വഞ്ചിച്ചിട്ടില്ല എന്ന് സ്വാമിജിയെങ്കിലും അറിയണം എന്നായിരുന്നു രാമസിംഹന്‍ പറഞ്ഞത്. എവിടെയെങ്കിലും കണക്ക് ഉണ്ടാകണം’ സ്വാമി ചൂണ്ടിക്കാട്ടി.
‘രാമസിംഹന്‍ ഒരുപാട് ക്ലേശിച്ചു. കൊറോണയുടെ പ്രശ്നങ്ങള്‍ ഉണ്ടായി, വളരെ പ്രയാസപ്പെട്ടു. എങ്കിലും റെക്കോര്‍ഡിംഗും എഡിറ്റിംഗും പൂര്‍ത്തിയാക്കി. ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു. പക്ഷെ, സെന്‍സര്‍ബോര്‍ഡ് അനുവദിച്ചില്ല. അവസാനം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അതും സെന്‍സര്‍ബോര്‍ഡ് കണക്കിലെടുത്തില്ല. അവസാനം പ്രധാനമന്ത്രിക്ക് കത്തയച്ചു. അതോടെയാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അങ്ങേയറ്റം ത്യാഗം സഹിച്ചുകൊണ്ടാണ് രാമസിംഹന്‍ പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് വേണ്ടി പണം പിരിച്ചത് അലി അക്ബര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നപ്പോഴാണ്. ഇതിനിടെ അദ്ദേഹം ഹിന്ദുമത വിശ്വാസം സ്വീകരിച്ചു. സിനിമ പൂര്‍ത്തിയാകുന്ന സമയത്ത് അദ്ദേഹത്തിന്റെ പേര് രാമസിംഹന്‍ എന്നാണ്. അതിനാലാണ് നിര്‍മ്മാണം അലി അക്ബറും സംവിധാനം രാമസിംഹനും എന്നായത്. ഇതിനെ വളരെ മോശമായ ഭാഷയിലാണ് ചിലര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിഹസിച്ചത്. സത്യ സന്ധമായി ചരിത്ര രേഖകളെ ആസ്പദമാക്കി മാപ്പിള ലഹളെ ജനങ്ങള്‍ക്ക് മുമ്പില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു തിയറ്ററിലും കാണിക്കില്ല എന്ന് പറഞ്ഞവരുടെ മുമ്പില്‍ 82 തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്തു, സ്വാമി ചിദാനന്ദ പുരി പറഞ്ഞു.
Post Your Comments