ബെയ്‌ലി പാലങ്ങളുടെ നിർമ്മാണത്തിന് ഒരുങ്ങി ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗും (കെൽ), ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിംഗും. ഇരുസ്ഥാപനങ്ങളും ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ ഗാർഡൻ റീച്ച് സി.എം.ഡി പി.ആർ ഹരി, കെൽ എം.ഡി ഷാജി എം. വർഗീസ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
യുദ്ധ കപ്പലുകളുടെ നിർമ്മാണ രംഗത്തുള്ള മിനിരത്ന കമ്പനിയാണ് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിംഗ്. ഇവ നാവിക, തീര സംരക്ഷണ സേനയ്ക്ക് യുദ്ധകപ്പലുകളും മറ്റു കപ്പലുകളും നിർമ്മിച്ചു നൽകാറുണ്ട്. ധാരണാപത്രത്തിലെ വിവരങ്ങൾ പ്രകാരം, കാർബൺ ഫൈബർ കോമ്പോസിറ്റ് ഉപയോഗിച്ചുള്ള ഭാരം കുറഞ്ഞ ബെയ്‌ലി പാലങ്ങൾ കെൽ നിർമ്മിച്ച് കൈമാറുന്നതാണ്. കൂടാതെ, നാവികസേനയുടെ ആവശ്യത്തിന് ട്രാൻസ്ഫോർമറുകൾ, ആൾട്ടർനേറ്ററുകൾ, സസ്പെൻഷൻ ബ്രിഡ്ജുകൾ എന്നിവയും നിർമ്മിക്കും.
Post Your Comments