KeralaLatest NewsIndia

മിന്നൽ വേഗത, തടസങ്ങളില്ലാത്ത സേവനം: ജിയോ 5ജിയ്‌ക്കൊപ്പം രാജ്യത്തെ ഇരുപത്തിയെഴ് നഗരങ്ങൾ കൂടി

ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാവായ റിലയൻസ് ജിയോ രാജ്യത്തുടനീളമുള്ള മുന്നൂറ്റിമുപ്പത്തൊന്ന് നഗരങ്ങളിലേക്ക് അതിവേഗ ടെലിഫോണി ശൃംഖല വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പതിമൂന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഇരുപത്തിയെഴ് നഗരങ്ങളിൽ കൂടി 5G സേവനങ്ങൾ ലഭ്യമാകുമെന്ന് പ്രഖ്യാപിച്ച് ജിയോ.

മാർച്ച് എട്ട് മുതൽ, ഈ ഇരുപത്തിയെഴ് നഗരങ്ങളിലെ ജിയോ ഉപയോക്താക്കളെ, അധിക ചിലവുകളില്ലാതെ 1Gbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ സേവനങ്ങൾ ലഭ്യമാകും. ജിയോയുടെ 5G സേവനങ്ങൾ 2023 അവസാനത്തോടെ രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൂടുതൽ നഗരങ്ങളിലേക്ക് 5ജി എത്തിക്കുന്നത്.

കേരളം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ജമ്മു കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഇരുപത്തിയെഴ് നഗരങ്ങളിലാണ് 5ജി അവതരിപ്പിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button