![](/wp-content/uploads/2022/09/arrest-4.jpg)
മുണ്ടക്കയം: വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. എരുമേലി വടക്ക് പത്തുസെന്റ് കോളനി നടുവിലത്ത് കെ.എസ്. രാജനെ (63)യാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഇയാൾ തന്റെ വീട് വൃത്തിയാക്കിയതിന്റെ വെയ്സ്റ്റ് അയൽവാസിയുടെ പുരയിടത്തിന് സമീപം ഇടുകയും ഇവർ അതു ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു.
തുടർന്ന്, വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Post Your Comments