Latest NewsNewsIndia

മുൻ ഭർത്താവിനൊപ്പം ഓടിപ്പോകാൻ സ്വന്തം വീട് കൊള്ളയടിച്ച് പണവും സ്വർണ്ണവും കവർന്നു: യുവതി പിടിയിൽ

മുംബൈ: മുൻ ഭർത്താവിന്റെ കൂടെ ഒളിച്ചോടാൻ വേണ്ടി സ്വന്തം വീട് കൊള്ളയടിച്ച് പണവും സ്വർണ്ണവും കവർന്ന യുവതി പോലീസ് പിടിയിൽ. പായൽ എന്ന യുവതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് മോഷ്ടാവിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞത്.

Read Also: പെണ്‍കുട്ടി വസ്ത്രം ധരിച്ചിരുന്നത് പോലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍: ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

എസ്റ്റേറ്റ് മാനേജരായ ജ്യോതിറാം ഷെഡ്‌ഗെയും ഭാര്യ പായൽ ഷെഡ്ജും മലാഡിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇരുവരും കൂടി സാംഗ്ലിയിലുള്ള ബന്ധുവീട് സന്ദർശിക്കാൻ പോയി. ഇവിടെ നിന്നും തിരികെ എത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് പൊളിച്ചിരിക്കുന്നതായും ആഭരണങ്ങളടക്കം മോഷണം പോയതായും ഷെഡ്‌ഗെ കണ്ടെത്തിയത്. തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകി. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും അടക്കം എട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. വീടിന്റെ വാതിൽ തകർത്തിരിക്കുന്നത് അകത്ത് നിന്നുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മുറിക്കുള്ളിൽ നിന്നും പായലിന്റെ ഫിംഗർപ്രിന്റുകളും ലഭിച്ചതോടെയാണ് പ്രതി പോലീസ് പിടിയിലായത്.

പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ പായൽ കുറ്റം സമ്മതിച്ചു. തന്റെ മുൻ ഭർത്താവിനൊപ്പം പോകാനാണ് താൻ സ്വന്തം വീട്ടിൽ മോഷണം നടത്തിയതെന്നും മോഷണ മുതൽ മുൻ ഭർത്താവിന്റെ കയ്യിലാണെന്നും ഇവർ വെളിപ്പെടുത്തി.

Read Also: പെണ്‍കുട്ടി വസ്ത്രം ധരിച്ചിരുന്നത് പോലീസിന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍: ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button