KeralaLatest NewsNews

ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യം നീക്കല്‍, തന്റെ മകളുടെ ഭര്‍ത്താവിന്റെ കമ്പനിക്ക് കരാര്‍ ലഭിച്ചത് അറിഞ്ഞിരുന്നില്ല

തന്റെ മകളുടെ ഭര്‍ത്താവിന്റെ കമ്പനിക്ക് കരാര്‍ ലഭിച്ചത് അറിഞ്ഞിരുന്നില്ല, കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് ഈ വിവരം താനറിഞ്ഞത് : ന്യായങ്ങള്‍ നിരത്തി സഖാവ് വൈക്കം വിശ്വന്‍

കോട്ടയം: ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യം നീക്കുന്നതില്‍ തന്റെ മകളുടെ ഭര്‍ത്താവിന്റെ കമ്പനിക്ക് കരാര്‍ ലഭിച്ചത് അറിഞ്ഞിരുന്നില്ലെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍.

മരുമകന്റെ കമ്പനിക്ക് കരാര്‍ ലഭിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണം. കമ്പനി പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് അങ്ങനെയൊരു കമ്പനി അവര്‍ക്ക് ഉള്ളതായി അറിഞ്ഞത്. ഇതിനു മുന്‍പും കമ്പനികള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഒരു ടെന്‍ഡറും നടന്നിരുന്നില്ല. ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ എടുക്കുന്നത് ഇവരാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Read Also: മുൻ ഭർത്താവിനൊപ്പം ഓടിപ്പോകാൻ സ്വന്തം വീട് കൊള്ളയടിച്ച് പണവും സ്വർണ്ണവും കവർന്നു: യുവതി പിടിയിൽ

മാലിന്യം നീക്കാന്‍ കരാര്‍ എടുത്തിരുന്ന വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി സോണ്‍ ഇന്‍ഫ്രാടെക്ക് വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും കമ്പനി കരാര്‍ സംഘടിപ്പിച്ചത് വ്യാജമായ രേഖകള്‍ സമര്‍പ്പിച്ചാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. കരാറുകാരന്റെ സിപിഎം ബന്ധമാണ് കരാര്‍ ലഭിക്കാന്‍ കാരണമെന്ന് പരാതിക്കാരനായ മുന്‍ മേയര്‍ അടക്കം ആരോപിച്ചിരുന്നു.

shortlink

Post Your Comments


Back to top button