KeralaLatest NewsNews

വനിതാ ദിനാശംസകൾ വിജയ റാണിയെന്ന് സ്വപ്നയുടെ പരിഹാസം; ഒരു മുഖ്യമന്ത്രിയെ ഇങ്ങനെയൊക്കെ പറയാമോ എന്ന് ബൽറാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിരിയാണി ചെമ്പിൽ വനിതാദിന ആശംസകൾ നേർന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പ്രതിഷേധം അറിയിച്ച് വി.ടി ബൽറാം. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഇങ്ങനെയൊക്കെ അവഹേളിക്കുന്നതും പരസ്യമായി വെല്ലുവിളിക്കുന്നതുമൊന്നും മലയാളികൾ എന്ന നിലയിൽ നമുക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ബൽറാം അറിയിച്ചു.

‘മുഖ്യമന്ത്രിക്ക് കീഴിലെ സ്ഥാപനത്തിൽ മുൻപ് ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ആളാണെന്നതൊക്കെ ശരി. മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നവരുടെ കൂട്ടത്തിലെ പ്രധാനിയാണെന്നതും ശരി. എന്നാലും ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഇങ്ങനെയൊക്കെ അവഹേളിക്കുന്നതും പരസ്യമായി വെല്ലുവിളിക്കുന്നതുമൊന്നും മലയാളികൾ എന്ന നിലയിൽ നമുക്ക് അംഗീകരിക്കാൻ കഴിയില്ല. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു’, ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ‘ബിരിയാണി ചെമ്പ് വിത്ത് ഗോൾഡ് നെക്‌സ്റ്റ് ഇയർ ഫോർ യു ആൻഡ് ക്ലിഫ്ഹൗസ് ഫിസിക്കൽ വുമൺ. വനിതാ ദിനാശംസകൾ വിജയ റാണി’ എന്നാണ് സ്വപ്ന കുറിച്ചിരിക്കുന്നത്. പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. ‘നിങ്ങൾക്കും ക്ലിഫ് ഹൌസിലെ സ്ത്രീകൾക്കും അടുത്ത കൊല്ലം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്, വനിതാ ദിനാശംസകൾ വിജയ റാണി’ എന്ന പോസ്റ്റിനൊപ്പം മുഖ്യമന്ത്രിയുടെ ഫോട്ടോയും സ്വപ്ന പങ്കുവെച്ചിട്ടുണ്ട്. കേരളീയരെ ദയനീയമായി വിൽക്കുന്നതിനും അവരുടെ സ്വാർത്ഥ വ്യാപാര സാമ്രാജ്യത്തിനും വേണ്ടിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ പോരാടുന്ന ഒരു സ്ത്രീയാണ് താനെന്നും സ്വപ്ന പറയുന്നു. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം താൻ ഒരിക്കൽ ആഘോഷിക്കുമെന്നും സ്വപ്ന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button