രാജ്യത്ത് ഈ വർഷം പാമോയിൽ ഇറക്കുമതി ഉയരുമെന്ന് റിപ്പോർട്ട്. കോവിഡ് മഹാമാരി കാലത്ത് പാമോയിലിന്റെ ഉപഭോഗം കുറഞ്ഞെങ്കിലും, വീണ്ടും ഇറക്കുമതി ഉയരുമെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ പാമോയിൽ ഇറക്കുമതി 16 ശതമാനം ഉയർന്ന് നാല് വർഷത്തെ ഏറ്റവും നിലയായ 9.17 ദശലക്ഷം ടണ്ണിൽ എത്താൻ സാധ്യതയുണ്ട്. രാജ്യത്ത് പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് പാമോയിൽ ഇറക്കുമതി ചെയ്യുന്നത്.
കഴിഞ്ഞ വർഷം നവംബർ ഒന്നിന് ആരംഭിച്ച 2022-23 വിപണന വർഷത്തിന്റെ ആദ്യത്തെ നാല് മാസങ്ങളിൽ പാമോയിൽ ഇറക്കുമതി വൻ തോതിൽ ഉയർന്നിരുന്നു. ഒരു വർഷം മുൻപ് ഉള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 74 ശതമാനം വർദ്ധനവോടെ 3.67 ദശലക്ഷം ടണ്ണായാണ് പാമോയിൽ ഇറക്കുമതി ഉയർന്നത്. അതേസമയം, രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതി ഒരു വർഷം മുൻപുള്ള 14.07 ദശലക്ഷം ടണ്ണിൽ നിന്ന് 14.38 ദശലക്ഷം ടണ്ണായാണ് ഉയർന്നത്.
Also Read: എസ്ഐക്കും ഭാര്യയ്ക്കും നേരെ യുവാക്കളുടെ ആക്രമണം; ഒരാള്‍ പിടിയില്‍
Post Your Comments