തൃശൂര്‍: ജനകീയ പ്രതിരോധ ജാഥ വേദിയില്‍ വെച്ച് എം.വി ഗോവിന്ദന്‍ ശകാരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മൈക്ക് ഓപ്പറേറ്ററുടെ പ്രതികരണം പുറത്തുവന്നു. എം.വി ഗോവിന്ദന്‍ പൊതുജന മധ്യത്തില്‍ വെച്ച് ശകാരിച്ചത് കടുത്ത മനോവിഷമം ഉണ്ടാക്കിയെന്ന് മാളയിലെ മൈക്ക് ഓപ്പറേറ്റര്‍ പറഞ്ഞു. ശബ്ദം കുറഞ്ഞപ്പോള്‍ അടുത്ത നിന്ന് സംസാരിക്കാന്‍ മാത്രമാണ് പറഞ്ഞത്, മൈക്ക് ഓപ്പറേറ്റര്‍ വിഷമത്തോടെ പറയുന്നു.
Read Also: തൃശ്ശൂരിൽ വീട്ടുപറമ്പിൽ നിന്ന സ്ത്രീയുടെ മാല പൊട്ടിച്ച് യുവാവ്; അന്വേഷണം
‘മൈക്കിന് അറിയില്ല ഏത് പാര്‍ട്ടിയുടെ ആളാണ് സംസാരിക്കുന്നതെന്ന്. പൊതു പ്രവര്‍ത്തകന് മൈക്കിന് മുന്നില്‍ നിന്ന് ബാലന്‍സ് ചെയ്ത് സംസാരിക്കാന്‍ അറിയണം. അത് അറിയാത്തതിന്റെ പ്രശ്നമാണ് എം.വി ഗോവിന്ദന് മാളയില്‍ സംഭവിച്ചത്’, ഓപ്പറേറ്റര്‍ ചൂണ്ടിക്കാണിച്ചു.
മൈക്ക് ഓപ്പറേറ്ററെ പൊതുവേദിയില്‍ അപമാനിച്ച എം വി ഗോവിന്ദനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സംഭവം അതീവ വേദനാജനകമെന്ന് തൃശൂര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന്‍ വ്യക്തമാക്കി. ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച അപമാനിച്ചത് ശരിയായില്ല. വര്‍ഷങ്ങളോളം പരിചയ സമ്പത്തുള്ളയാളാണ് മൈക്ക് ഓപ്പറേറ്റര്‍. സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി.
മാളയില്‍ നടന്ന പൊതുയോഗത്തിനിടെ ആണ് മൈക്കിന് അടുത്തേക്ക് നില്‍ക്കാന്‍ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററോട് എം.വി ഗോവിന്ദന്‍ ദേഷ്യപ്പെട്ടത്. ‘മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി. മൈക്കിന്റെ അടുത്തു നിന്ന് പറയണമെന്നാണ് ചങ്ങായി പറയുന്നത്. ആദ്യമായിട്ട് മൈക്കിന്റെ മുന്നില്‍ നിന്ന് പ്രസംഗിക്കുന്ന ഒരാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇയാളുടെ കയ്യില്‍ കുറേ സാധനമുണ്ട്. എന്നാല്‍ അതൊന്നും ഉപയോഗിക്കാന്‍ ഇയാള്‍ക്ക് അറിയില്ല’, ഇങ്ങനെയായിരുന്നു ഗോവിന്ദന്റെ ചീത്തവിളി.
Post Your Comments