KeralaLatest NewsNews

കാച്ചിയ എണ്ണ ഒക്കെ ഇട്ടു കുളിച്ച്, തലയിൽ തുളസിക്കതിര് ചൂടി ജയരാജൻ ജി പറഞ്ഞ പോലെ നിങ്ങളൊക്കെ നല്ല സ്ത്രീകളാവണം: ജസ്‌ല

സാരിയോ സെറ്റുമുണ്ടോ മാത്രം ധരിക്കാൻ ശ്രമിക്കുക

വനിതാ ദിനത്തിൽ പരിഹാസ പോസ്റ്റുമായി ജസ്‌ല മാടശ്ശേരി. പെണ്‍കുട്ടികളെ ഷർട്ടും പാന്റ്സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നുവെന്ന് ജയരാജൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിനു മറുപടിയെന്ന രീതിയിലാണ് ജസ്‌ലയുടെ പോസ്റ്റ്.

read also: അർദ്ധ സഹോദരനുമായി അവിഹിത ബന്ധം,​ നേരിട്ട് കണ്ട അമ്മയെ കൊലപ്പെടുത്തി മകളും കാമുകനും

കുറിപ്പ് പൂർണ്ണ രൂപം

ഈ വനിതാ ദിനത്തിൽ ജയരാജൻ ജി പറഞ്ഞ പോലെ നിങ്ങളൊക്കെ നല്ല സ്ത്രീകളാവണം ..
കാച്ചിയ എണ്ണ ഒക്കെ ഇട്ടു കുളിച്ചു വൃത്തിയായി മുട്ടറ്റം മുടിയൊക്കെവളർത്തി തലയിൽ ഒരു തുളസിക്കതിര് ഒക്കെ ചൂടി ..തലതാഴ്ത്തി നടക്കുന്ന കുലീനകളായ സ്ത്രീകൾ ..

സാരിയോ സെറ്റുമുണ്ടോ മാത്രം ധരിക്കാൻ ശ്രമിക്കുക ..അവിടെയാണ് സ്ത്രീ സ്ത്രീയാവുന്നത് ..രാവിലെ എണീറ്റ് സ്നാനം ചെയ്തു ,പ്രാർത്ഥിച്ച ശേഷം കുറിതൊട്ട് ഭർത്താവിന്റെ പാദങ്ങളിൽ സ്പർശിച്ചു അനുഗ്രഹം വാങ്ങി ദിവസം തുടങ്ങുക ..ഭർത്താവ് കഴിച്ചു കഴിഞ്ഞ ശേഷം മാത്രം ഭക്ഷണം കഴിക്കുക ..അതും അതെ പാത്രത്തിൽ ..അതാണ് ഉത്തമയായ ഒരുസ്ത്രീയുടെ ലക്ഷണം ..അമാവാസി നാളിൽ തൈര് കടയരുത് ..സന്ധ്യാസമയത്തിനു ശേഷം കുളക്കടവിൽ പോകരുത് ….

കുഞ്ഞുങ്ങളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ മുഴുവൻ നോക്കി സർവം ത്യാഗിയായി വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കുക ?
എത്ര മനോഹരമാണ് സ്ത്രീജീവിതം ?എത്ര ഭാഗ്യവും പുണ്യവുമാണത് ❤️
നന്നായി വരട്ടെ
വനിതാ ദിനാശംസകൾ ..
എല്ലാർക്കും കുലസ്ത്രീയായ ..എന്റെയും കുലപുരുഷനായ ജയരാജൻ അങ്കിൾ ന്റെയും വനിതാദിനാശംസകൾ ..❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button