പത്തനംതിട്ട: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങൾ പൊലീസ് പിടിയിൽ. കോട്ടൂളി പുതിയറ നടുപ്പനം വീട്ടിൽ അക്ഷയ്(32), സഹോദരൻ അശ്വിൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പൊലീസ് കോഴിക്കോട് നിന്നുമാണ് ഇവരെ പിടികൂടിയത്.
പത്തനംതിട്ട മലയാലപ്പുഴയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലയാലപ്പുഴ സ്വദേശി അജേഷ് കുമാറിനെ വീട്ടിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കിന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും അജേഷിനെയും കാറിൽ കയറ്റി സംഘം കടന്നുകളഞ്ഞു. അതിനിടെ നാട്ടുകാർ കല്ലെറിഞ്ഞതിനെ തുടർന്ന് കാറിന്റെ പിൻവശത്തെ ചില്ലുകൾ തകർന്നു.
Read Also : ‘വനിതാ ദിനാശംസകൾ വിജയ റാണി’- മുഖ്യമന്ത്രിക്ക് ബിരിയാണി ചെമ്പിൽ വനിതാദിന ആശംസകളുമായി സ്വപ്ന സുരേഷ്
പിറ്റേന്ന് രാവിലെ സംഘം അജേഷിനെ എറണാകുളം കാലടിയിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന്, അജേഷ് കാലടി പൊലീസ് സ്റ്റേഷനിൽ അഭയം തേടി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ടു പോയ വാഹനവും ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
അതേസമയം, തട്ടിക്കൊണ്ടുപോയതിന്റെ യഥാർഥ കാരണം ഇതുവരെയും വെളിവായിട്ടില്ല. മുഴുവൻ പ്രതികളെയും പിടികൂടിയാലെ ഇതിന്റെ വിശദാംശങ്ങൾ അറിയുവെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Post Your Comments