സംസ്ഥാനത്ത് സ്വർണ വർഷം പരിപാടിയുടെ അവതരണം ഇന്ന് നടക്കും. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വർണത്തെ കുറിച്ചുള്ള പുതിയ അറിവുകൾ പകർന്നു നൽകുന്നതിന്റെ ഭാഗമായാണ് സ്വർണ വർഷം പരിപാടി സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പരിപാടിയുടെ കൺവീനറും, സംസ്ഥാന ട്രഷററും കൂടിയായ അഡ്വ. അബ്ദുൽ നാസർ പങ്കുവെച്ചിട്ടുണ്ട്.
പ്ലസ്ടു തലം മുതൽ ഉള്ള സ്കൂളുകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്ത്രീ ശാക്തീകരണം മേഖല തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുക. പ്രചരണ പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഫാഷൻ ഷോകൾ എന്നിവ സംഘടിപ്പിക്കുന്നതാണ്. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് ഗോൾഡൻ ഗേൾ പുരസ്കാരങ്ങളും വിതരണം ചെയ്യും.
Also Read: കിടിലൻ ഫീച്ചറുമായി റിയൽമി സി55, ആദ്യം എത്തിയത് ഈ വിപണിയിൽ
Post Your Comments