മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനെ ഫ്ലാറ്റിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂർ സ്വദേശി സോമന്റെ മകൻ ശ്രീകുമാർ (30) ആണ് മരിച്ചത്.
Read Also : സഹോദരി നോക്കിനിൽക്കെ മദ്യലഹരിയിൽ മരിക്കുകയാണെന്ന് പറഞ്ഞ് വീടിന് തീ കൊളുത്തി : മധ്യവയസ്കന് ദാരുണാന്ത്യം
തിങ്കളാഴ്ച രാവിലെ ഒമ്പതോടു കൂടിയാണ് മെഡിക്കൽ കോളജിന് സമീപത്ത് ഇയാൾ താമസിക്കുന്ന ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടുമാസം മുമ്പാണ് ശ്രീകുമാർ ഫ്ലാറ്റിൽ താമസത്തിന് എത്തിയത്. കഴിഞ്ഞ 10 വർഷമായി മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരനാണ് ശ്രീകുമാർ.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : 9 വർഷത്തിന് ശേഷം പ്രതി മലപ്പുറത്ത് പിടിയിൽ
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Post Your Comments