പാലക്കാട്: തോക്കുമായെത്തി യുവാവിന്റെ കവർച്ചാ ശ്രമം. മണ്ണാർക്കാട് തച്ചമ്പാറയിലാണ് സംഭവം. പാലക്കാട് സ്വദേശി ജാഫറാലിയാണ് വീട്ടിൽ കയറി തോക്ക് ചൂണ്ടി മോഷണം നടത്താൻ ശ്രമിച്ചത്. മുള്ളത്ത് പാറയിലെ ഒരു വീട്ടിൽ ജാഫറാലി കയറി തോക്കു ചൂണ്ടി സ്വർണവും പണവും ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ വീട്ടമ്മ ബഹളം വച്ചു. നാട്ടുകാർ ഓടിക്കൂടി. ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി. കല്ലടിക്കോട് പൊലീസ് എത്തിയാണ് കള്ളനെ കൊണ്ട് പോയത്. ഇയാളിൽ നിന്ന് മറ്റുചില മാരകായുധങ്ങൾ കൂടി കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും മുൻപും മോഷണ കേസിൽ പ്രതിയാണ് ഇയാളെന്നും പോലീസ് അറിയിച്ചു.
Leave a Comment