Latest NewsKeralaNews

തോക്കുമായെത്തി കവർച്ചാ ശ്രമം: വീട്ടമ്മ ബഹളം വെച്ചതോടെ പ്രതി കുടുങ്ങി, സംഭവം ഇങ്ങനെ

പാലക്കാട്: തോക്കുമായെത്തി യുവാവിന്റെ കവർച്ചാ ശ്രമം. മണ്ണാർക്കാട് തച്ചമ്പാറയിലാണ് സംഭവം. പാലക്കാട് സ്വദേശി ജാഫറാലിയാണ് വീട്ടിൽ കയറി തോക്ക് ചൂണ്ടി മോഷണം നടത്താൻ ശ്രമിച്ചത്. മുള്ളത്ത് പാറയിലെ ഒരു വീട്ടിൽ ജാഫറാലി കയറി തോക്കു ചൂണ്ടി സ്വർണവും പണവും ആവശ്യപ്പെടുകയായിരുന്നു.

Read Also: പോലീസ് അറസ്റ്റ് ചെയ്യാൻ വരുമ്പോൾ രക്തസമ്മർദ്ദം ഇരട്ടിച്ച് ആശുപത്രിയിൽ ആയവരെ പരിഹസിക്കുന്ന സിന്ധു ആശുപത്രിയിൽ! കുറിപ്പ്

ഇതോടെ വീട്ടമ്മ ബഹളം വച്ചു. നാട്ടുകാർ ഓടിക്കൂടി. ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി. കല്ലടിക്കോട് പൊലീസ് എത്തിയാണ് കള്ളനെ കൊണ്ട് പോയത്. ഇയാളിൽ നിന്ന് മറ്റുചില മാരകായുധങ്ങൾ കൂടി കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും മുൻപും മോഷണ കേസിൽ പ്രതിയാണ് ഇയാളെന്നും പോലീസ് അറിയിച്ചു.

Read Also: കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമം: പോക്സോ കേസ് പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button