രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരം നടക്കുന്ന ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ, സൗജന്യമായി നടത്തുന്ന യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്താൻ സർക്കാർ നീങ്ങുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും യുപിഎ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്താനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്.
യുപിഎ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ഇതിനോടകം തന്നെ റിസർവ് ബാങ്ക് സംഘടിപ്പിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം വരെ അനുകൂല നിലപാടാണ് ആർബിഐ സ്വീകരിച്ചിരുന്നത്. നിലവിൽ, ഡിജിറ്റൽ കറൻസിയുടെ സ്വീകാര്യതയും, ഉപയോഗവും മെച്ചപ്പെടുത്തുന്ന കാര്യത്തിലാണ് ആർബിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുപിഐ ഇടപാടുകൾ പൊതുജനങ്ങൾക്ക് വലിയ രീതിയിലുള്ള സൗകര്യവും, സമ്പദ് വ്യവസ്ഥയുടെ ഉൽപ്പാദന ക്ഷമത കൂട്ടുന്നതിനുമുള്ള ഡിജിറ്റൽ സേവനവുമാണ്. ഓരോ മാസവും പിന്നിടുമ്പോഴും യുപിഐ ഇടപാടുകൾ റെക്കോർഡ് നേട്ടമാണ് കൈവരിക്കുന്നത്.
Post Your Comments