Latest NewsNewsTechnology

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു! മോട്ടോ ജി73 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഇനി മൂന്നു ദിവസങ്ങൾ

മോട്ടോ ജി73 5ജി ഫുൾ എച്ച്ഡി റെസലൂഷനോടുകൂടിയ 6.5 ഇഞ്ച് ഡിസ്പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് പ്രമുഖ നിർമ്മാതാക്കളായ മോട്ടോറോള. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ദീർഘനാളായി കാത്തിരിക്കുന്ന മോട്ടോറോളയുടെ മോട്ടോ ജി73 5ജിയാണ് എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മോട്ടോ ജി73 5ജി മാർച്ച് 10- ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതാണ്. 2023 ജനുവരിയിലാണ് ഈ ഹാൻഡ്സെറ്റ് ആദ്യമായി ആഗോളതലത്തിൽ പുറത്തിറക്കുന്നത്. റെഡ്മി നോട്ട് 12 5ജി, റിയൽമി 10 പ്രോ തുടങ്ങിയ ഹാൻഡ്സെറ്റുകളുടെ എതിരാളിയായാണ് മോട്ടോ ജി73 5ജി എത്തുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ, മോട്ടോ ജി73 5ജി ഫുൾ എച്ച്ഡി റെസലൂഷനോടുകൂടിയ 6.5 ഇഞ്ച് ഡിസ്പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്. ഡിസ്പ്ലേ പാനൽ എൽസിഡി ആണ്. 120 ഹെർട്സ് ആണ് റിഫ്രഷ് റേറ്റ്. പ്രധാനമായും രണ്ടു കളർ വേരിയന്റിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. മിഡ്നൈറ്റ് ബ്ലൂ, ലൂസ്ന്റ് വൈറ്റ് എന്നിവയാണ് നിറങ്ങൾ. ഈ സ്മാർട്ട്ഫോണുകളുടെ കനം 8.29 എംഎം മാത്രമാണ്. 181 ഗ്രാം ഭാരമുണ്ട്. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ സെൻസർ ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ ലെൻസ് നൽകിയിട്ടുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് നൽകിയിട്ടുള്ളത്. മോട്ടോ ജി73 5ജി സ്മാർട്ട്ഫോണിന്റെ വിലയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 20,000 രൂപ വരെ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Also Read: ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം: യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി

shortlink

Related Articles

Post Your Comments

Related Articles


Back to top button